News

ബംഗാൾ എന്ന പേരിനും മാറ്റം; ഇനി സംസ്ഥാനം ‘ബംഗ്ല’


പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കാനുള്ള തീരുമാനം സംസ്ഥാന നിയമ നിയമസഭ പാസ്സാക്കി. തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പേര്മാറ്റം യാഥാര്‍ഥ്യമാകും. ഇതിനു മുമ്പ് കേന്ദ്രം പശ്ചിമ ബംഗാളിന്റെ പേര് ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ല എന്നും മാറ്റിയിരുന്നു. എന്നാല്‍ ബംഗാളിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും ബംഗ്ല എന്നാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാന്‍ പോവുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി മുമ്പ് പറഞ്ഞിരുന്നു. 2011 ല്‍ ബംഗാളിന്റെ പേര് പശ്ചിം ബംഗോ എന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ ഇതിന് കേന്ദ്രാനുമതി ലഭിച്ചില്ല. എല്ലാ സംസ്ഥാനങ്ങളുടെയും മീറ്റിങ്ങിന് വിളിക്കുമ്പോള്‍ അക്ഷരമാല ക്രമത്തില്‍ വെസ്റ്റ് ബംഗാള്‍ അവസാനം വരുന്നത് കൊണ്ടാണ് പേര് മാറ്റുന്നത്.