പാലരുവി എക്‌സപ്രസ് തിരുനെല്‍വേലി വരെ
പുനലൂരില്‍നിന്ന് പാലക്കാട് വരെയും തിരിച്ചും സര്‍വിസ് നടത്തുന്ന പാലരുവി എക്‌സപ്രസ് തിങ്കളാഴ്ച മുതല്‍ പുനലൂരില്‍നിന്ന് തിരുനെല്‍വേലി വരെ സര്‍വിസ് ദീര്‍ഘിപ്പിച്ചു.
സര്‍വിസ് ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായി നാല് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അധികമായി ലഭിക്കുമെന്നാണ് സൂചന.
തിരുനെല്‍വേലിയില്‍നിന്ന് രാത്രി 10.30ന് സര്‍വിസ് ആരംഭിക്കുന്ന ട്രെയിന്‍ രാവിലെ 3.20ന് പുനലൂരില്‍ എത്തും. തുടര്‍ന്ന് പാലക്കാട്ടേക്ക് യാത്ര തിരിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.20ന് പാലക്കാട്ട് എത്തും.
പാലക്കാട്ടുനിന്ന് വൈകിട്ട് നാലിന് തിരുനെല്‍വേലിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 1.25ന് പുനലൂരിലും രാവിലെ 6.30ന് തിരുനെല്‍വേലിയിലും എത്തിച്ചേരും.