Food

യാത്ര പോകാം ഈ തീന്‍മേശ മര്യാദകള്‍ അറിഞ്ഞാല്‍

നമ്മള്‍ മലയാളികള്‍ പൊതുവേ തീന്‍ മേശ മര്യാദകള്‍ അത്ര കാര്യമായി പിന്തുടരുന്നവരല്ല.
പക്ഷേ സദ്യയുടെ കാര്യത്തിലും ഊണ് കഴിക്കുമ്പോഴുമെല്ലാം ചില ഭക്ഷണരീതികളും ചിട്ടയുമെല്ലാം നന്നായി നോക്കുന്നവരുമുണ്ട്.

അല്ലെങ്കില്‍ റസ്റ്റോറന്റുകളില്‍ കയറുമ്പോള്‍ ‘ടേബിള്‍ മാനേഴ്സ്’ കര്‍ക്കശമായി പാലിക്കുന്നവരും സമൂഹത്തില്‍ കുറവല്ല. എന്നാല്‍ നമ്മളുടെ ചില രീതികള്‍ മറ്റൊരു രാജ്യത്ത് ചെല്ലുമ്പോള്‍ അബദ്ധമായി മാറിയാലോ?. ചില രീതികള്‍ ആ നാടിനെ സംബന്ധിച്ച് ചെയ്യാന്‍പാടില്ലാത്ത ഒന്നാണെങ്കിലോ?. അത്തരത്തില്‍ വിചിത്രമായ ചില ‘ടേബിള്‍ മാനേഴ്സ്’ വിദേശ രാജ്യങ്ങളിലുണ്ട്.

തീന്‍മേശയിലെ ഒച്ചയും ഏമ്പക്കവും എന്തിന് കത്തിയും മുള്ളും വരെ ചിലയിടങ്ങളിലും വലിയ പ്രശ്നക്കാരാണ്. വിചിത്രമായ ഭക്ഷണശീലങ്ങള്‍ ഉള്ള ചില നാടുകള്‍ ഇവയാണ്.

വലിച്ച് കുടിച്ചാല്‍ ജപ്പാനില്‍ സ്‌നേഹം കിട്ടും

ചായയൊക്കെ ഒച്ച കേള്‍പ്പിച്ച് കുടിച്ചാല്‍ ഇവിടെ ഉണ്ടാവുന്ന ഒരു പുകില് എന്താണല്ലേ. പക്ഷേ, ന്യൂഡില്‍സ് കഴിക്കുന്നതിന് ഇടയില്‍ വലിച്ചുകുടിക്കുന്ന ശബ്ദം ഉണ്ടാക്കിയാല്‍ ജപ്പാന്‍ക്കാര്‍ക്ക് അതൊരു സന്തോഷമാണ്. കാരണം ഭക്ഷണം ഇഷ്ടപ്പെട്ടതിന്റെ അടയാളമായേ അവരതിനെ കാണൂ.

ചൈനയിലാണോ എങ്കില്‍ ഏമ്പക്കം വിടാന്‍ മടി കാണിക്കേണ്ട


വളരെ ലാവിഷായി സദ്യയൊക്കെ കഴിഞ്ഞ് വിസ്തരിച്ചൊരു ഏമ്പക്കം വിട്ടാല്‍ കണ്ണുതുറിക്കുന്നവരാണ് നമുക്കിടയിലുള്ളത്. എന്നാല്‍ ചൈനയില്‍ അങ്ങനല്ല, ഭക്ഷണം ഇഷ്ടപ്പെട്ട് ഷെഫിനെ അഭിനന്ദിക്കുന്നതായേ ഈ ഏമ്പക്കത്തെ ചൈനക്കാര്‍ കാണൂ.
റക്ഷ്യയെങ്കില്‍ വോഡ്‌ക്കോയിട് നോ പറയരുത്

റഷ്യയില്‍ എത്തിയാല്‍ പിന്നെ വോഡ്ക വേണ്ടെന്ന് പറയരുത്

ഒരാള്‍ വോഡ്കയ്ക്ക് ക്ഷണിച്ചാല്‍ വേണ്ടെന്ന് പറയുന്നത് സൗഹൃദം നിരസിക്കുന്നതിന് തുല്യമാണ്. തായ്‌ലാന്റാണോ ഫോര്‍ക്ക് എടുക്കുമ്പോള്‍ സൂക്ഷിക്കുക

തായ്‌ലാന്റില്‍ ഫോര്‍ക്ക് കയ്യിലെടുക്കുമ്പോള്‍ സൂക്ഷിക്കണം

സ്പൂണിലേക്ക് ഭക്ഷണം കോരി ഇടാന്‍ മാത്രമേ ഫോര്‍ക്ക് ഉപയോഗിക്കാവൂ. ഫോര്‍ക്കില്‍ കുത്തി ഭക്ഷണം നേരിട്ട് വായിലേക്ക് വെയ്ക്കുന്നത് അപരിഷ്‌കൃതമായ രീതിയായേ ഇവിടുത്തുകാര്‍ കണക്കാക്കുകയുള്ളു.

ചിലിയില്‍ കത്തിയും മുള്ളുമില്ലാതെ കഴിക്കാനിരിക്കരുതേ

ചിലിയില്‍ ചെന്നാല്‍ കത്തിയും മുള്ളുമില്ലാതെ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട .കൈകൊണ്ട് വാരിതിന്നുന്നത് ചിലിക്കാരെ സംബന്ധിച്ചിടത്തോളം മര്യാദകെട്ട രീതിയാണ്. ഫ്രൈസ് കഴിക്കുകയാണെങ്കില്‍ പോലും ഫോര്‍ക്കും നൈഫും വേണമെന്ന് ചുരുക്കം.

പോര്‍ച്ചുഗലില്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ വേറെ വേണ്ട

ഭക്ഷണം തീന്‍മേശയില്‍ വിളമ്പിയതിന് ശേഷം ഉപ്പും കുരുമുളക് പൊടിയും ചോദിക്കുന്നത് ഒഴിവാക്കുക. സാധാരണ ഗതിയില്‍ എല്ലാം പാകമായിരിക്കുമെങ്കിലും ഉപ്പും കുരുമുളകും മുമ്പില്‍ കുപ്പിയില്‍ ഇല്ലെങ്കില്‍ അലോസരം തോന്നുന്നവര്‍ പോര്‍ച്ചുഗലില്‍ ആ ശീലം മാറ്റിപ്പിടിക്കുക. ഭക്ഷണം വിളമ്പിയ ശേഷം ഇത് ചോദിക്കുന്നത് ഷെഫിനെ അപമാനിക്കുന്നതായേ കണക്കാക്കൂ.