Trade News

ഹരി കെ സി ഈസ്റ്റ് ബൗണ്ട് ഡിസ്കവറീസ് ദക്ഷിണേന്ത്യാ ബിസിനസ് ഹെഡ്

ഡൽഹി ആസ്ഥാനമായ ഈസ്റ്റ് ബൗണ്ട് ഗ്രൂപ്പിൻറെ ദക്ഷിണേന്ത്യാ ബിസിനസ് മേധാവിയായി  ഹരി കെ സി  ചുമതലയേറ്റു. കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാകും ഹരി പ്രവർത്തിക്കുക.
18 വർഷമായി ടൂറിസം മേഖലയിൽ സജീവമാണ് ഹരി. ലേ പാസേജ് ടു ഇന്ത്യ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് ഹരി ഈസ്റ്റ് ബൗണ്ട് ദക്ഷിണേന്ത്യാ ബിസിനസ് ഹെഡ് സ്ഥാനത്തേക്ക് വരുന്നത്. രാജ്യത്തെ പ്രമുഖ ഇൻ ബൗണ്ട് ടൂർ ഓപ്പറേറ്റർമാരാണ് ഈസ്റ്റ് ബൗണ്ട് ഗ്രൂപ്പ്.

കേരള ട്രാവൽ മാർട്ട് സൊസൈറ്റി ജോയിന്റ് സെക്രട്ടറി, അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ(അറ്റോയ്) എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും ഹരി കെ സി പ്രവർത്തിക്കുന്നുണ്ട്.