News

യോഗാ ടൂർ ലോകശ്രദ്ധ നേടുന്നു : ഫ്രഞ്ച് ടി വി സംഘം കേരളത്തിൽ

അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗ അംബാസഡേഴ്സ് ടൂർ ആഗോള ശ്രദ്ധ നേടുന്നു . യോഗ ടൂർ ചിത്രീകരിക്കാൻ ഫ്രാൻസ് – 2 ടി വി സംഘം കേരളത്തിലെത്തി.

റിപ്പോർട്ടർ ക്യുസ, കാമറാമാൻ ഗിയോന എന്നിവരാണ് ഫ്രഞ്ച് ടി വി സംഘത്തിലുള്ളത്. തേക്കടി ലേക്ക് പാലസ് പരിസരത്ത് യോഗാഭ്യാസവും അഭിമുഖങ്ങളും സംഘം ചിത്രീകരിച്ചു. സെപ്തംബറിൽ യോഗാ ടൂർ അടക്കം സ്പൈസ് റൂട്ട് ഡോക്കുമെൻററി ഫ്രഞ്ച് ടി വി സംപ്രേഷണം ചെയ്യും. ആറു ദിവസം സംഘം കേരളത്തിലുണ്ട്.

ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശിച്ചിട്ടുള്ള ക്യുസ കേരളത്തിൽ ഇതാദ്യമാണ്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളേക്കാൾ മികച്ച ഇടമാണ് കേരളമെന്ന് ക്യുസ പറഞ്ഞു. നല്ല പ്രകൃതി, ശാന്തത, മലിനമാകാത്ത വായു ഇവയാണ് കേരളത്തെ കൂടുതൽ മികച്ചതാക്കുന്നതെന്നും ക്യുസ പറഞ്ഞു