Alerts

കലിതുള്ളി കാലവര്‍ഷം ; മുന്നറിയിപ്പുമായി സര്‍ക്കാര്‍

സംസ്‌ഥാനത്ത്‌ ശനിയാഴ്‌ വരെ ശക്‌തമായ മഴ തുടരുന്നതിനാൽ ആവശ്യമായ  നടപടിയെടുക്കാനും അതീവ ജാഗ്രത പുലർത്താനും ജില്ലാ കലക്‌ടർമാർക്ക്‌ നിർദ്ദേശം.  അടുത്ത 24 മണിക്കുറിനുള്ളിൽ 7 മുതൽ 11 സെന്റിമീറ്റർ വര കനത്ത മഴ ചെയ്യാനാണ്‌ സാധ്യത .20 സെന്റീമീറ്റർ വരെ  കനത്ത അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സർക്കാർ അറിയിച്ചു.

  • കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌, പാലക്കാട്‌ എന്നീ ജില്ലകളില്‍ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും  സാധ്യതയുള്ള പ്രദേശങ്ങളിൽ പൊതു അനൌണ്‍സ്‌മെന്റ്‌ നടത്തണം. പോലീസ് വാഹനം , പള്ളികള്‍, അമ്പലങ്ങള്‍ എന്നിവയിലെ മൈക്ക് എന്നിവ ഇതിനായി ഉപയോഗിക്കാം.  ജില്ലകളിലെ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ട് എന്ന് ഉറപ്പ് വരുത്തുകയും വേണം.
  • ഇടുക്കി, കോട്ടയം, ആലപ്പുഴ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു.  വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. അടിയന്തര ഘട്ടത്തില്‍ ഉടന്‍ പ്രതികരണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുവാന്‍ സജ്ജരായി ഉണ്ടാകണം.
  • തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.
  • ഈ സാഹചര്യത്തില്‍   മലയോര മേഖലയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കണം. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതും, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ജ്ജമ്മാക്കുക.
  • ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി 7 മുതൽ രാവിലെ 7 വരെ  മലയോരമേഖലയിലേക്കുള്ള യാത്ര  പൊലീസ്‌ നിയന്ത്രിക്കണം.
  • ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ഡിടിപിസി മുഖാന്തരം നടപടി സ്വീകരിക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാൽ അവിടങ്ങളിൽ ജനങ്ങൾ  ഇറങ്ങാതിരിക്കാനുള്ള മുൻ കരുതൽ എടുക്കണം.
  • മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം .
    കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നും സർക്കാർ അഭ്യർത്ഥിച്ചു.
  •  കേരള കർണ്ണാടക ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മി വേഗതയിലും ചിലപ്പോൾ 55 കി മീ. വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട് , ഇതിനാൽ കടൽ പ്രക്ഷുബ്ദമായിരിക്കും . മത്സ്യത്തൊഴിലാളികൾ കേരള കർണ്ണാടക ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് പോകരുത്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്.