News

കേരളത്തില്‍ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ല: ഐഎംഎ ദേശീയ പ്രസിഡന്‍റ്

നിപ്പ വൈറസിൽ ഭീതി വേണ്ടെന്നും കേരളത്തിൽ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ലെന്നും ഐഎംഎ ദേശീയ പ്രസിഡന്‍റ് ഡോ. രവി വഡേക്കർ. 300ഓളം ഡോക്ടർമാർ കേരളത്തിലെത്തിയത് അതിന് തെളിവാണ്. മുൻപരിചയമില്ലാതിരിന്നിട്ടു കൂടി നിപ്പാ ബാധ തിരിച്ചറിഞ്ഞ ഡോക്ടർമാരെ അഭിനന്ദിക്കുന്നുവെന്നും രവി വഡേക്കർ പറഞ്ഞു.

മറ്റു രാജ്യങ്ങളിൽ നിപ്പ തിരിച്ചറിയാൻ മാസങ്ങളെടുക്കുമ്പോഴാണ് വളരെ പെട്ടെന്ന് കേരളത്തില്‍ നിപ്പ തിരിച്ചറിഞ്ഞത്. അതും പ്രത്യേക ഉപകരണങ്ങളോ പരിശീലനമോ കൂടാതെ. ഇത് ഇന്ത്യൻ ഡോക്ടർമാരുടെ മികവിന്‍റെ ലക്ഷണമായി കാണാം. കൂടാതെ നിപ്പാ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരും ഏജൻസികളും സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹാമാണെന്നും അദ്ദേഹം പറഞ്ഞു.