News

ഉത്തര്‍പ്രദേശില്‍ വീണ്ടും പൊടിക്കാറ്റ്: 17 മരണം

ഉത്തര്‍പ്രദേശില്‍ വീണ്ടും പൊടിക്കാറ്റ്. ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റില്‍ 17 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. മരം വീണോ, വീട് തകര്‍ന്നോ ആണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. മൊറോദാബാദിനെയാണ് പൊടിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

7 പേരാണ് ഈ ജില്ലയില്‍ മാത്രം മരിച്ചത്. 3 പേർ സാംബാലിൽ മരിച്ചു, രണ്ടുപേര്‍ വീതം ബാദും, മുസാഫിര്‍ നഗര്‍, മീററ്റ് എന്നിവിടങ്ങളിലും ഒരാൾ അംറോഹയിലും മരിച്ചു. എല്ലാ ജില്ലയിലും 24 മണിക്കൂറിനകം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെയ്മാസത്തിലുണ്ടായ പൊടിക്കാറ്റില്‍ 130 പേര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.