News

കരിപ്പൂരിൽ അത്യാധുനിക വാർത്താവിനിമയ സംവിധാനം വരുന്നു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനം വരുന്നു. വ്യോമഗതാഗത നിയന്ത്രണത്തിന്‍റെ പ്രധാന ഘടകമായ ഭൂതല വാര്‍ത്താവിനിമയ സംവിധാന ശാക്തീകരണ ഭാഗമായാണ് കരിപ്പൂരില്‍ ഫ്യൂച്ചറിസ്റ്റിക് ടെലി കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (എഫ്ടിഐ) സ്ഥാപിക്കുന്നത്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളെയും ആധുനിക രീതിയില്‍ ബന്ധിപ്പിച്ച് നിലവിലെ വാര്‍ത്താവിതരണ സംവിധാനത്തെ ശാക്തീകരിക്കുന്ന നവീന സംവിധാനമാണിത്. പൈലറ്റും ട്രാഫിക് കണ്‍ട്രോളറും തമ്മിലെ വാര്‍ത്താവിനിമയ സംവിധാനത്തിന് സഹായകമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

നി​ല​വി​ലെ വാർത്താവിനിമയ സം​വി​ധാ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ സം​വി​ധാ​ന​ങ്ങ​ൾ പ​ര​സ്പ​രം സ​ഹ​ക​രി​ച്ചും പ​ങ്കു​വെ​ച്ചും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും എ​ഫ്ടിഐ സ​ഹാ​യി​ക്കും. വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന എ​ഫ്ടിഐ​യു​ടെ നി​യ​ന്ത്രണം ഡ​ൽ​ഹി​യി​ലാ​യി​രി​ക്കും.

വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യി​ലെ ക​മ്യൂ​ണി​ക്കേ​ഷ​ൻ, നാ​വി​ഗേ​ഷ​ൻ, സ​ർ​വി​ല​ൻ​സ് (സിഎ​ൻഎ​സ്) വി​ഭാ​ഗ​ത്തി​​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​ക്കാ​യി സം​ഘം വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച്​ പ്രാ​ഥ​മി​ക പ​ഠ​നം ന​ട​ത്തി. ആ​റ്​ മാ​സ​ത്തി​ന​കം ക​മീ​ഷ​ൻ ചെ​യ്യാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.