News

കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ സര്‍വീസ് തുടങ്ങി

കൊച്ചി മെട്രോ യാത്രക്കാര്‍ക്കു വേണ്ടി ഊബര്‍ സര്‍വീസ് ഒരുങ്ങിക്കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ പ്രവർത്തനം ആരംഭിക്കും. ഇ

ന്നു മുതൽ ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളജ്, പത്തടിപ്പാലം, കമ്പനിപ്പടി, മുട്ടം, പുളിഞ്ചോട്, കുസാറ്റ്, ചങ്ങമ്പുഴപാര്‍ക്ക് എന്നീ സ്റ്റേഷനുകളിൽനിന്നു മെട്രോ യാത്രക്കാർക്ക് ഊബർ ബുക്ക് ചെയ്യാം.

കൊച്ചി മെട്രോയും ഊബറും പരസ്പരം കൈകോര്‍ത്താണ് മെട്രോ യാത്രക്കാര്‍ക്കു വേണ്ടി പുതിയ സര്‍വീസ് തുടങ്ങിയത്.