News

പെട്രോള്‍ വില കുതിപ്പു തുടരുന്നു: ലിറ്ററിന് 81 രൂപ കടന്നു

സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു . പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയുമാണ് ഇന്നത്തെ നിരക്ക്.

തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് പെട്രോള്‍,ഡീസല്‍ വില കൂടുന്നത്. കൊച്ചിയില്‍ പെട്രോളിന് 79.60 രൂപയും ഡീസലിന് 72.48 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 79.97 രൂപയും ഡീസലിന് 72.94 രൂപയും രേഖപ്പെടുത്തി.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നുനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും പെട്രോള്‍വില ഉയരുമെന്നാണ് സൂചന.