Special

സിയാ ബൊയൂ ഒരു പാഠമാണ്; സ്വപ്‌നം കാണുന്നവര്‍ക്ക്

ഐതിഹാസികരായ പര്‍വതാരോഹരുടെ കഥകള്‍ നിരവധിയുണ്ട് ചരിത്രങ്ങളില്‍,. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സിയാ ബൊയൂവിന്റെ കഥ. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരാജയപ്പെട്ടൊരു ശ്രമം അവിടം കൊണ്ടൊന്നും തടുക്കാന്‍ സാധിക്കില്ല ഒരു മനുഷ്യന്റെ ആഗ്രഹം.


സിയാ എന്ന വ്യക്തി എല്ലാവര്‍ക്കുമൊരു പാഠമാണ്. തളര്‍ച്ചകളാണ് ഒരു മനുഷ്യന്റെ ചവിട്ട് പടിയെന്ന് കാട്ടി തരുന്ന മഹാമനുഷ്യന്‍. തന്റെ 26ാം വയസ്സില്‍ ആരംഭിച്ച പ്രയത്‌നം കേവലം 200 മീറ്റര്‍ മാത്രം ബാക്കി നില്‍ക്കെയാണ് സാധിക്കാതെ പോയത്. കൊടുങ്കാറ്റായിരുന്നു അന്ന് അവിടെ വില്ലനായി വന്നത്.

ഓരോ പര്‍വത കയറ്റവും പ്രതീക്ഷകള്‍ മാത്രമാണ് നല്‍കിയിരുന്നത്.എന്നാല്‍ വിധി സിയയക്ക് വില്ലനായി മാറി കാന്‍സറിന്റെ രൂപത്തില്‍. ലിംഫോമ എന്ന മാരക രോഗം പിടിപ്പെട്ടു മുട്ടുകള്‍ക്ക് താഴയായി മുറിച്ച് മാറ്റേണ്ടതായി വന്നു. പക്ഷേ അതൊന്നും അദ്ദേഹത്തിന്റെ എവറസ്റ്റ് എന്ന സ്വപ്‌നത്തിന് മുന്‍പില്‍ വെല്ലുവിളയായി നിന്നില്ല.

2014 ഓടെ, എവറസ്റ്റ് കീഴടക്കാന്‍ സിയ വീണ്ടും തയ്യാറായി. പക്ഷെ ഹിമപാതം കാരണം ആ ശ്രമം പരാജയപ്പെട്ടു. തൊട്ടടുത്ത വര്‍ഷംതന്നെ വീണ്ടും ശ്രമിച്ചെങ്കിലും നേപ്പാളിലുണ്ടായ ഭൂചലനം വില്ലനായി. 2016-ല്‍ പിന്നെയും അദ്ദേഹം ഹിമാലയത്തെ തേടിയെത്തി. എന്നാല്‍ മോശം കാലാവസ്ഥ മൂലം വെറും 100-മീറ്റര്‍ മാത്രം അകലെ വച്ച് വീണ്ടും തിരിച്ചിറങ്ങേണ്ടി വന്നു.

ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ടവര്‍ക്കും അന്ധര്‍ക്കും പര്‍വ്വതാരോഹണം നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം നേപ്പാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഏറ്റവും വലിയ തിരിച്ചടിയായത്. എന്നാല്‍ കടുത്ത വിവേചനമാണിതെന്നു കാണിച്ച് നേപ്പാള്‍ സുപ്രീംകോടതി മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി.

തന്റെ അഞ്ചാമത്തെ ഉദ്യമത്തിന് തയ്യാറെടുക്കുന്നതിനു മുന്‍പ് സിയ പറഞ്ഞു ‘ഇതെന്റെ ലക്ഷ്യമാണ്. എനിക്കത് സാക്ഷാത്ക്കരിക്കണം’. എവറസ്റ്റുമായുള്ള നീണ്ടകാലത്തെ മല്‍പിടുത്തത്തിനൊടുവില്‍ തന്റെ സ്വപ്‌നം സിയ നേടിയെടുത്തു.