News

ട്രാക്ക് അറ്റകുറ്റപ്പണി: ജൂൺ ഒന്നു വരെ രാത്രിയിൽ‍ ട്രെയിൻ ഗതാഗത നിയന്ത്രണം

ആലുവ–അങ്കമാലി സെക്‌ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ ഒന്നു വരെ രാത്രിയിൽ‍ ട്രെയിൻ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ചകളിൽ ഗതാഗത നിയന്ത്രണമില്ല. ഈ മാസം 26, 27 ജൂൺ രണ്ട് തീയതികളില്‍ കൂടുതൽ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും.

ഗുരുവായൂർ–ചെന്നൈ എഗ്‌മോർ‍ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 11.25നായിരിക്കും ഗുരുവായൂരിൽനിന്നു പുറപ്പെടുക. മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് 90 മിനിറ്റും മധുര തിരുവനന്തപുരം അമൃത 40 മിനിറ്റും ചാലക്കുടിയിൽ പിടിച്ചിടും.

പ്രതിവാര ട്രെയിനുകളായ ഭാവ്‌നഗർ–കൊച്ചുവേളി, ബിക്കാനീർ–കൊച്ചുവേളി, വെരാവൽ–തിരുവനന്തപുരം, ഗാന്ധിധാം – നാഗർകോവിൽ, ഓഖ–എറണാകുളം എന്നിവ രണ്ടര മണിക്കൂറും പട്ന–എറണാകുളം, ഹൈദരാബാദ്–കൊച്ചുവേളി, നിസാമുദ്ദീൻ–തിരുവനന്തപുരം ഒന്നര മണിക്കൂറും അങ്കമാലി ചാലക്കുടി സെക്‌ഷനിൽ പിടിച്ചിടും.