Middle East

അബൂദബി എയർപോർട്ടിൽ നിന്നും വിസ പുതുക്കാം

യുഎഇ ടൂറിസ്​റ്റ്​ വിസ, വിസിറ്റ്​ വിസ എന്നിവയിൽ രാജ്യത്ത്​ തങ്ങുന്നവർക്ക്​ സ്വദേശത്തേക്ക്​ മടങ്ങാതെ തന്നെ വിസ പുതുക്കി യുഎഇയിൽ തുടരുന്നതിന്​ അബൂദബി എയർപോർട്ടിൽ സൗകര്യം ഒരുക്കിയതായി എയര്‍പോര്‍ട്ട് അധികൃതർ അറിയിച്ചു.

അബൂദബിയിൽ നിന്ന്​ ഇതാദ്യമായാണ് ഇത്തരം സൗകര്യം. നിലവിലെ വിസയിൽ നിന്ന്​ എമിഗ്രേഷന നടപടികൾ പൂർത്തിയാക്കിയ ശേഷം ബഹ്​റൈൻ എയർപോർട്ട്​ വഴി പുതിയ വിസയിൽ മണിക്കൂറുകൾക്കകം രാജ്യത്ത്​ തിരിച്ചെത്താവുന്നതാണ്​. ഗൾഫ്​ എയറുമായി സഹകരിച്ചാണ്​ ഇൗ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്​.

നിലവിൽ ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ്​ ഇൗ സൗകര്യം ഉള്ളത്​. അബൂദബിയിൽ ഇൗ സൗകര്യം ആരംഭിച്ചതോടെ തലസ്​ഥാന നഗരിയിലും അൽഐനിലുമുള്ള യാത്രക്കാർക്ക്​ കൂടുതൽ സൗകര്യമാകും