Kerala

പാഞ്ചാലിമേട് കൂടുതല്‍ സൗകര്യങ്ങളോട് ഒരുങ്ങുന്നു

ദിനംപ്രതി സഞ്ചാരികളുടെ എണ്ണം കൂടി വരുന്ന പാഞ്ചാലിമേട്ടില്‍ സഞ്ചാരികള്‍ക്ക് ടൂറിസം വകുപ്പ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നു.


പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇ എസ് ബിജിമോള്‍ എം എല്‍ എയുടെയും പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനുവിന്റെയും  നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതി തിങ്കളാഴ്ച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

പീരുമേട് എം എല്‍ എ ഇ എസ് ബിജിമോളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇടുക്കി എം പി അഡ്വ ജോയ്‌സ് ജോര്‍ജ് ആണ് മുഖ്യാതിഥി.

നിറഞ്ഞ മൊട്ട കുന്നുകളും അടിവാരങ്ങളും ദൂരക്കാഴ്ച്ചകളും ഇളം കാറ്റിന്റെ കുളിര്‍മ നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൂടൂതല്‍ സുര്ക്ഷ ഉറപ്പ് നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.