Middle East

ഖത്തര്‍ എയര്‍വെയ്സിന്‍റെ വിമാനക്കമ്പനി ഇന്ത്യയില്‍; നടപടി പുരോഗമിക്കുന്നു

ഇ​​ന്ത്യ​​യി​​ൽ ആ​​ഭ്യ​​ന്ത​​ര സ​​ർ​​വീ​​സ് തുടങ്ങാനുള്ള നടപടി ഉടന്‍ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ സി ​​ഇ ഒ ​​അ​​ക്ബ​​ർ അ​​ൽ ബാ​​കി​​ര്‍. ടൈം​​സ്​ ഓ​​ഫ് ഇ​​ന്ത്യ​​യാ​​ണ് ഇ​​ക്കാ​​ര്യം പു​​റ​​ത്തു വി​​ട്ട​​ത്. വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ലെ നൂ​​റു ശ​​ത​​മാ​​നം വി​​ദേ​​ശ​​നി​​ക്ഷേ​​പ​​മെ​​ന്ന കേ​​ന്ദ്ര​​സ​​ർക്കാ​​റിന്‍റെ നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​യാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സി​​ന് തു​​ണ​​യാ​​യി​​രി​ക്കുന്നത്. നേ​​ര​​ത്തെ വി​​ദേ​​ശ വി​​മാ​​ന ക​​മ്പ​​നി​​ക​​ൾ​​ക്ക് 49 ശ​​ത​​മാ​​നം മാ​​ത്ര​​മേ ഇ​​ന്ത്യ​​യി​​ൽ വി​​ദേ​​ശ​​നി​​ക്ഷേ​​പം അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു​​ള്ളൂ.

ഇ​​ന്ത്യ​​യി​​ൽ ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിന്‍റെ ആ​​ഭ്യ​​ന്ത​​ര സ​​ർ​​വീ​​സ്​ പൂ​​ർ​​ണ​​മാ​​യും ഖ​​ത്ത​​ര്‍ ഉ​​ട​​മ​​സ്​​​ഥ​​ത​​യി​​ലു​​ള്ള സ്ഥാപനം വഴിയായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ നിന്നും ചെയര്‍മാനെ നിയമിക്കും. കൂടാതെ ബോര്‍ഡംഗങ്ങളില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും.

ഇ​​ന്ത്യ​​യി​​ൽ ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന​​ക​​മ്പ​​നി തു​​ട​​ങ്ങാ​​ൻ പ​​ദ്ധ​​തി​​യി​​ടു​​ന്നു​​വെ​​ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അ​​ക്ബ​​ർ അ​​ൽ ബാ​കി​​ർ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ൽ ആ​​ഭ്യ​​ന്ത​​ര സ​​ർ​​വീ​​സ്​ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ത​​ങ്ങ​​ളു​​ടെ നി​​യ​​മ​​വി​ദ​​ഗ്ധ​​ർ ന​​ട​​പ​​ടി​​ക​​ളാ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ആ​​ഭ്യ​​ന്ത​​ര സ​​ർ​​വീ​​സ്​ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ സം​​ബ​​ന്ധി​​ച്ചു​​ള്ള ചി​​ല നി​​ർ​​ണാ​​യ​​ക വി​​വ​​ര​​ങ്ങ​​ൾ ഇ​​ന്ത്യന്‍ ​സ​​ർ​​ക്കാ​​റി​​ൽ നി​​ന്നും ല​​ഭ്യ​​മാ​​കു​​മെ​​ന്നും ബാകിര്‍ പറഞ്ഞു. അ​​തേ​​സ​​മ​​യം, ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ മു​​ന്നോ​​ട്ട് വെ​​ച്ചി​​രി​​ക്കു​​ന്ന പ​​ദ്ധ​​തി​​യില്‍ ഇന്ത്യന്‍ കമ്പനികള്‍ പങ്കാളികളാവില്ല. എന്നാല്‍ ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക് ഭൂ​​രി​​പ​​ക്ഷം പ്രാ​​തി​​നി​​ധ്യ​​മു​​ള്ള മാ​​നേ​​ജ്മെന്‍റ് ആ​​യി​​രി​​ക്കും.