News

വിദേശവനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയ മാധ്യമങ്ങളെ വിമര്‍ശിച്ച് എംവി ജയരാജന്‍

വിദേശവനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയ മാധ്യമങ്ങളെ വിമര്‍ശിച്ച് എംവി ജയരാജന്‍. യുവതിയുടെ വേര്‍പാടില്‍ വിഷമിക്കുമ്പോഴും മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തി സര്‍ക്കാറിനെതിരേ വാര്‍ത്ത നല്‍കിയതില്‍ ക്ഷമചോദിച്ച യുവതിയുടെ സഹോദരി ഇലിസിന്‍റെ മനസ്സുപോലും മാധ്യമങ്ങള്‍ കാണിച്ചില്ലെന്ന് എംവി ജയരാജന്‍ വിമര്‍ശനമുന്നയിച്ചു. തെറ്റു ചെയ്ത മാധ്യമങ്ങള്‍ മലയാളികള്‍ക്കാകെ മാനക്കേട്‌ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇലീസയും സുഹൃത്തുക്കളും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച വേളയില്‍ സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക്‌ നന്ദി അറിയിക്കുകയും മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തിയതില്‍ ക്ഷമചോദിക്കുകയും ചെയ്തിരുന്നു.

തെറ്റായ വാർത്തകളും പ്രചാരണവും ഉണ്ടായതിൽ വിഷമിക്കേണ്ടെന്നും അതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും ദുഖകരമായ ഈ സംഭവത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ടെന്നും   മുഖ്യമന്ത്രി ഇലീസിനോട് പറഞ്ഞിരുന്നു.