Tech

വിവോ വൈ53ഐ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

വിവോ ‘വൈ’ സ്മാര്‍ട്‌ഫോണ്‍ ശ്രേണിയിലേക്ക് പുതിയ സ്മാര്‍ട്‌ഫോണ്‍ കൂടി. വിവോ വൈ53ഐ സ്മാര്‍ട്‌ഫോണാണ് കമ്പനി പുറത്തിറക്കിയത്. അള്‍ട്രാ എച്ച്ഡി സാങ്കേതിക വിദ്യയും ഫേസ് ആക്‌സസ് ഫീച്ചറുമുള്ള ‘വിവോ വൈ53 ഐക്ക് അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്.

രണ്ട് മെഗാപിക്‌സല്‍ റാമും 16 ജിബി ഇന്‍റെണല്‍ മെമ്മറിയുമുള്ള ഫോണില്‍ 256 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 425 പ്രൊസസറാണ് ഫോണിനുള്ളത്. 2500 എംഎഎച്ചാണ് ബാറ്ററി.

എട്ട് മെഗാപിക്‌സല്‍ റെയര്‍ ക്യാമറയിലെ അള്‍ട്രാ എച്ച്ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടര്‍ച്ചയായി ചിത്രങ്ങള്‍ എടുക്കാം. 32 മെഗാപിക്‌സല്‍ റസലൂഷന്‍ വരെയുള്ള ചിത്രങ്ങള്‍ ഇങ്ങനെ പകര്‍ത്താന്‍ സാധിക്കും. അഞ്ച് മെഗാപിക്‌സലാണ് സെല്‍ഫിക്യാമറ. കുറഞ്ഞ പ്രകാശത്തിലും മികച്ച സെല്‍ഫികള്‍ എടുക്കുന്നതിന് സ്‌ക്രീന്‍ ഫ്‌ലാഷ് സംവിധാനവും ഫോണിലുണ്ടാവും.

സ്‌ക്രീനില്‍ നിന്നും നീല വെളിച്ചം കുറച്ച് കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ സഹായിക്കുന്ന സ്മാര്‍ട് ഐ പ്രൊട്ടക്ഷന്‍ സംവിധാനവും രണ്ട് ആപ്ലിക്കേഷനുകള്‍ ഒന്നിച്ചുപയോഗിക്കാന്‍ സാധിക്കുന്ന ആപ്പ് ക്ലോണ്‍ സൗകര്യവും ഫോണിലുണ്ട്. ക്രൗണ്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് നിറങ്ങളില്‍ എല്ലാ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാവും. 7,990 രൂപയാണ് ഫോണിന്‍റെ വില.