മംഗളാദേവീ ക്ഷേത്രത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം

മംഗളാദേവീ ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമി ഉത്സവത്തിന് എത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റഡില്‍ പൊതുവേദിക്ക് സമീപത്തു നിന്നാണ് മംഗളാദേവിയിലേക്കുള്ള ജീപ്പുകള്‍ പുറപ്പെടുന്നത്.

രാവിലെ ആറു മുതല്‍ പുറപ്പെടുന്ന ജീപ്പുകളില്‍ കയറുന്നതിന് ക്യൂ നില്‍ക്കാന്‍ ബാരിക്കേടുകള്‍ കെട്ടി ഉണ്ടാക്കിയിട്ടുണ്ട്. അമലാംബിക റോഡ് വഴി വനത്തില്‍ പ്രവേശിക്കുന്ന ജീപ്പില്‍ നിന്ന് വനം വകുപ്പ് പ്ലാസ്റ്റിക്ക് നീക്കം ചെയ്യും.

അവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ കൊക്കര വനം വകുപ്പ് സ്റ്റേഷനുസമീപം ഭക്തര്‍ ജീപ്പില്‍നിന്നിറങ്ങി പോലീസിന്റെ ദേഹ പരിശോധനയ്ക്ക് വിധേയമാകണം.

ഇവിടെ അഗ്‌നിശമന സേനയും ഉണ്ടാകും. അവിടെനിന്ന് കരടിക്കവല വഴി മംഗളാദേവിയിലെത്തുന്ന ഭക്തര്‍ പോലീസ് പരിശോധനയ്ക്ക് ശേഷം ക്ഷേത്രത്തിലേക്ക് പോകാം.