News

റെയില്‍വേ ടിക്കറ്റ് വിവരങ്ങള്‍ ഇനി മറാഠിയിലും

മേയ് ഒന്നു മുതല്‍ മധ്യറെയില്‍വേയുടെയും പശ്ചിമറെയില്‍വേയുടെയും ടിക്കറ്റുകളില്‍ വിവരങ്ങള്‍ മറാഠിയിലും. ഇതുവരെ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്.

മഹാരാഷ്ട്ര ദിനം കൂടിയായ മേയ് ഒന്നിനാണ് ഇതു പ്രാബല്യത്തില്‍ വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. കൗണ്ടറുകളിലെ മെഷീനുകളിലും ഓട്ടമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് (എടിവിഎം) മെഷീനുകളിലും ഇതിനു വേണ്ട ഭേദഗതി വരുത്തിക്കഴിഞ്ഞു.