Kerala

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി ടൂറിസം മേഖല

അസ്സോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍സ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന ഓള്‍ കേരള ഹോസ്പിറ്റാലിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തിരുവനന്തപുരത്ത് മേയ് 9 മുതല്‍ ആരംഭിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്.

കേരളത്തിലെ ഹോസ്പ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ ഗ്രൂപ്പുകള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ബ്ലാങ്കറ്റ് മൂന്നാര്‍ ആണ് .

അസ്സോസിയേഷനിലെ നിറസാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സാധാരണ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹാര്‍ഡ് ടെന്നീസ് ബോളാണ് ഉപയോഗിക്കുന്നത് .

കേരളത്തിലെ ഹോസ്പ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖ ശക്തികളെ ഒന്നിച്ച് നിര്‍ത്തി ടൂറിസം മേഖലയെ വളര്‍ത്തുക എന്നതാണ് മത്സരം കൊണ്ടുള്ള ലക്ഷ്യം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍  മേയ് 9 തുടങ്ങുന്ന മത്സരത്തിന്റെ ഫൈനല്‍ മത്സരം 13നാണ്.   ടൂര്‍ണമെന്റില്‍ വിജയികളാകുന്ന ടീമിന് 35000 രൂപയും ട്രോഫിയും ആണ് സമ്മാനം.