Alerts

ഇന്‍റര്‍സിറ്റി എക്സ്പ്രസ് വൈകും

ഇന്ന് വൈകീട്ട്  അഞ്ചരയ്ക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം-ഗുരുവായൂർ ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് (16342) നാലു മണിക്കൂര്‍ വൈകിയാണ് പുറപ്പെടുക. രാത്രി ഒമ്പതുമണിക്കാണ് ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ട്രെയിന്‍ എറണാകുളം ജംഗ്ഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളു,

നാളെ രാവിലെ മൂന്നേകാലിനു ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന  ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദു ചെയ്തു. ആയതിനാല്‍ ട്രെയിന്‍ രാവിലെ 5.25ന് എറണാകുളം ജംഗ്ഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുക.

പെയറിങ് ട്രെയിനായ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്‍റര്‍സിറ്റി  എക്സ്പ്രസ്  വൈകി എത്തിയതിനാലാണ് സർവീസുകളിൽ മാറ്റം ഏർപ്പെടുത്തിയത്.