Alerts

ശംഖുമുഖത്ത് താൽക്കാലിക സന്ദർശക നിയന്ത്രണം

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തേയ്ക്ക് പൊതു ജനങ്ങളും, വിനോദ സഞ്ചാരികളും ശംഘുമുഖം കടപ്പുറം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നു ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ഇന്ന് മുതല്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ജില്ലാ കളക്ടറുടെഉത്തരവിനെത്തുടര്‍ന്നാണിത്.

കടപ്പുറത്തേയ്ക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശംഖുംമുഖം എ.സി.പിയെയും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി സെക്രട്ടറിയെയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.

അടുത്ത ദിവസങ്ങളിലും വന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടറുടെ നടപടി വന്നിട്ടുള്ളത്.വിനോദസഞ്ചാരികളും നാട്ടുകാരും ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കാതെ സഹകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്