India

ടാക്‌സി ഓടിക്കാന്‍ ബാഡ്ജ് ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്

ടാക്‌സി ഓടിക്കാന്‍ ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്. പുതിയ ഉത്തരവ് അനുസരിച്ച് മീഡിയം/ ഹെവി ഗുഡ്‌സ്, പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാത്രമാണ് നിയമം ബാധമാകുന്നത്.

ബാഡ്ജ് ഒഴിവാക്കിയെന്ന ഉത്തരവ് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്ലോയാണ് പ്രഖ്യാപിച്ചത്. പുതുക്കിയ ഉത്തരവിന്‍ പ്രകാരം ലൈറ്റ് ഗുഡ്‌സ്/പാസഞ്ചര്‍, ഇ-റിക്ഷ, ഇ-കാര്‍, മോട്ടോര്‍ സൈക്കിള്‍ ഗിയര്‍ ഉള്ളതും, ഇല്ലാത്തതും തുടങ്ങിയ വാഹനങ്ങള്‍ക്ക് ബാഡ്ജിന്റെ ആവശ്യമില്ല.

ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ 1988ലെ ലൈസന്‍സ് നിയമത്തിലെ വ്യവ്സ്ഥയ്ക്കാണ് മാറ്റം വരുന്നത്. ടാക്‌സിലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് വേണ്ട എന്ന നിര്‍ദേശം സുപ്രീം കോടതിയില്‍ ഇതിന് മുമ്പ് അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം ഉണ്ടായത്.