News

തിരുവനന്തപുരം-ഖോരക്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ് റദ്ദുചെയ്തു

ഈ മാസം 15ന് തിരുവനന്തപുരത്തു നിന്നും ഖോരക്പൂര്‍ വരെ പോകേണ്ടിയിരുന്ന ഖോരക്പൂര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്സ്പ്രസ് റദ്ദുചെയ്തു.

രാവിലെ 6.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12512 ആണു റദ്ദ് ചെയ്തത്. യാത്രക്കാരുടെ തിരക്കു കൂടുതലുള്ള വിഷു ദിവസമാണ് ട്രെയിന്‍ റദ്ദുചെയ്തിരിക്കുന്നത്. ഇതുമൂലം ടിക്കറ്റ് മുന്‍കൂട്ടി ബുക്ക്‌ ചെയ്തവര്‍ ഇനി വേറെ ട്രെയിന്‍ നോക്കേണ്ടി വരും.

ട്രെയിന്‍ റദ്ദു ചെയ്യാനുള്ള കാരണം റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.  ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ഉത്തര്‍പ്രദേശിലെ ഖോരക്പൂര്‍ വരെ പോകുന്ന ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.