Tech

ജിയോഫൈ വിലക്കുറച്ചു: 700 രൂപയ്ക്ക് ഡിവൈസ്

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ വൈഫൈ ഡിവൈസിന് വീണ്ടും വില കുറച്ചു. അവതരിപ്പിക്കുമ്പോള്‍ 2999 രൂപ വിലയുണ്ടായിരുന്നു ജിയോഫൈ ഡിവൈസ് ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിതരണം ചെയ്യുന്നത് 700 രൂപയ്ക്കാണ്.

700 രൂപ നല്‍കി ജിയോഫൈ ഡിവൈസ് വാങ്ങിയാല്‍ 3,595 രൂപയുടെ നേട്ടമാണ് ലഭിക്കുക. നിലവിലെ ഓഫര്‍ പ്രകാരം 700 രൂപയ്ക്ക് ജിയോഫൈ വാങ്ങുമ്പോള്‍ എട്ടു മാസത്തേക്ക് 336 ജിബി ഡേറ്റ ലഭിക്കും. 1295 രൂപയുടെ 4ജി ഡേറ്റയാണ് ലഭിക്കുന്നത്. പിന്നാലെ 2300 രൂപയുടെ വൗച്ചറുകളും ലഭിക്കും. എജിയോ, റിലയന്‍സ് ഡിജിറ്റല്‍, പേടിഎം എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ വൗച്ചറുകള്‍ ഉപയോഗിക്കാം.

ജിയോഫൈ എം2, ജിയോഫൈ ജെഎംആര്‍540 മോഡലുകള്‍ക്ക് മാത്രമാണ് ഓഫര്‍ നല്‍കുന്നത്. എന്നാല്‍ വാങ്ങുമ്പോള്‍ 1999 രൂപ നല്‍കണം. എന്നാല്‍ 1295 രൂപ ഡേറ്റയായി ലഭിക്കും. ഇതോടെ ഡിവൈസിന്റെ വിലയായി വരുന്നത് 704 രൂപ മാത്രം.

1295 രൂപയ്ക്ക് ദിവസം 1.5 ജിബി, 2ജിബി, 3ജിബി ഡേറ്റകള്‍ വിവിധ പ്ലാനുകള്‍ പ്രകാരം ലഭിക്കും. ഇതില്‍ 1295 രൂപയും 2300 രൂപയും ചേര്‍ത്താണ് 3595 രൂപയുടെ നേട്ടം ജിയോഫൈ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.