Tech

നോക്കിയ 8 സിറോക്കോ, 7 പ്ലസ് ഇന്ത്യയില്‍ പുറത്തിറക്കി

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ 8 സിറോക്കോ, നോക്കിയ 7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു മോഡലുകളും ആമസോൺ വഴി ഈ മാസം 20നു ബുക്കിങ്ങും 30ന് വിതരണവും തുടങ്ങും. നോക്കിയ സ്റ്റോറുകൾ, മൊബൈൽ ഔട്‌ലെറ്റുകൾ വഴിയും വാങ്ങാം.

നോക്കിയ 8 സിറോക്കോ

മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 സിറോക്കോ എത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് 8.0 ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇരട്ട ക്യാമറയാണ്. ഐഫോൺ 7 പ്ലസ്, സാംസങ് ഗ്യാലക്സി എസ്8 എന്നീ ഫോണുകളുമായി മല്‍സരിക്കാൻ ശേഷിയുള്ളതാണ് നോക്കിയ 8 സിറോക്കോ. 5.5 ഇഞ്ച് പി.ഒ.ലെഡ് ഡിസ്പ്ലെ, ഐ.പി 67ന്‍റെ ഡസ്റ്റ്, വാട്ടർ സുരക്ഷ, വയർലസ് ചാർജിങ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

6000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. നോക്കിയ 8 സിറോക്കോയുടെ ഇന്ത്യയിലെ വില 49,999 രൂപയാണ്. കറുത്ത നിറങ്ങളില്‍ മാത്രമാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 12 എം.പി റെസലൂഷനുള്ള ഇരട്ട ക്യാമറകളാണുള്ളത്. ഒന്ന് വൈഡ് ആംഗിള്‍ ആണെങ്കില്‍ അടുത്തത് ടെലിയാണ്. കാള്‍ സൈസിന്‍റെ ലെന്‍സുകള്‍ ഉപയോഗിച്ചിരിക്കുന്ന ക്യാമറയെ നോക്കിയ വിളിക്കുന്നത് ഡ്യൂവല്‍-സൈറ്റ് എന്നാണ്.

സിറോക്കോയിൽ സ്നാപ്ഡ്രാഗണ്‍ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 128 ജി.ബി ഇന്‍റെണൽ സ്റ്റോറേജുള്ള ഹാൻഡ്സെറ്റ് ആൻഡ്രോയ്ഡ് ഒയും സപ്പോർട്ട് ചെയ്യും. 5.50 ഇഞ്ച് 2കെ എൽ.സി.ഡി ഗോറില്ല ഗ്ലാസ് 5 സുരക്ഷയുള്ള ഡിസ്പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. റാം 6 ജിബിയാണ്. ബാറ്ററി ലൈഫ് 3260 എം.എ.എച്ച്. 22 മണിക്കൂർ തുടർച്ചയായി സംസാരിക്കാൻ ശേഷിയുള്ളതാണ് ബാറ്ററി. സിറോക്കൊ മോഡലിന്‍റെ നിര്‍മാണത്തിന് സ്റ്റീല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

നോക്കിയ 7 പ്ലസ്

6000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ് എന്നിവയാണ് നോക്കിയ 7 പ്ലസിന്‍റെയും പ്രധാന സവിശേഷതകൾ. നോക്കിയ 7 പ്ലസിലെ ക്യാമറ ഉപയോഗിച്ച് ഫെയ്സ്ബുക്ക്, യുട്യൂബ് ലൈവ് സ്ട്രീമിങ്ങിന് പ്രത്യേകം സൗകര്യമുമുണ്ട്. ക്യാമറ ആപ്പിൽ തന്നെ ഇതിന് സൗകര്യമുണ്ട്.

നോക്കിയ 7 പ്ലസിന്‍റെ ഇന്ത്യയിലെ വില 25,999 രൂപയാണ്. വെള്ള, കോപ്പർ കളറുകളിലാണ് ഫോണ്‍ ലഭ്യമാകുക. ആൻഡ്രോയ്ഡ് 8.1 ഒറിയോ ഓപ്പേറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് വൺ സ്മാർട് ഫോൺ ആണ് നോക്കിയ 7. 6 ഇഞ്ച് ഫുൾ എച്ച്ഡി, 18:9 അനുപാതത്തിലുള്ള ഡിസ്പ്ലെ, ഗൊറില്ല ഗ്ലാസ്, ഒക്ടാ കോർ ക്വാൽകം സ്നാപ്ഡ്രാഗൻ 660 എസ്ഒസി, 4 ജിബി റാം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

പിന്നിലെ ഇരട്ട ക്യാമറകൾ നോക്കിയ 7 പ്ലസിലെ പുതുമയാണ്. 13, 12 മെഗാപിക്സലിന്‍റെ രണ്ട് ക്യാമറകൾക്ക് ഡ്യുൽ ടോൺ എൽ.ഇ.ഡി ഫ്ലാഷുണ്ട്. സൈസ് ഒപ്ടിക്സ് ടെക്നോളജിയിലുള്ളതാണ് ക്യാമറ. സെൽഫി ക്യാമറ 16 മെഗാപിക്സലിന്റേതാണ്. 64 ജി.ബി ഇന്‍റെണൽ സ്റ്റോറേജുള്ള ഫോണില്‍ മൈക്രോ എസ്ഡി കാർഡിട്ട് 256 ജി.ബി വരെ സ്റ്റോറേജ് ഉയർത്താം. 3,800 എം.എ.എച്ചാണ് ബാറ്ററി. അതിവേഗ ചാർജിങ് ടെക്നോളജിയുള്ള നോക്കിയ 7 പ്ലസ് തുടർച്ചയായി 19 മണിക്കൂർ വരെ പ്രവർത്തിപ്പിക്കാം.