India

കടുവയെ പിടിച്ചത് കിടുവയല്ല രൂപാലി എന്ന യുവതിയാണ്

നാടോടി കഥകളില്‍ നമ്മള്‍ കേട്ടിട്ടുണ്ട് മൃഗങ്ങളെ ഓടിച്ച കുട്ടികളുടെ കഥ. എങ്കില്‍ ഇനി പറയുന്നത് ഒരു കഥയല്ല. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ്.


23 വയസുകാരിയായ രൂപാലി മിശ്ര വീടിന് പുറത്ത് താന്‍ വളര്‍ത്തുന്ന ആടിന്റെ കരച്ചില്‍ കേട്ടുകൊണ്ടാണ് പുറത്തിറങ്ങിയത്.

അരുമയായി വളര്‍ത്തുന്ന ആടിനെ പുലി ആക്രമിക്കുന്നത് കണ്ട് അവള്‍ വടി എടുത്ത് അടിച്ചോടിക്കുവാന്‍ തുടങ്ങി. വേദനിച്ച പുലി രൂപാലിയെ തിരിച്ച് ആക്രമിക്കുവാന്‍ ശ്രമിച്ചു. ഇതു കണ്ട അവളുടെ അമ്മ പുറത്തെത്തി രൂപാലിയെ വീടിനകത്തേക്ക് കയറ്റി. തലനാരിഴയ്ക്കാണ് അവള്‍ രക്ഷപ്പെട്ടത്.


സാരമായി പരിക്കേറ്റ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. രൂപാലി ഇന്ന് ഗ്രാമത്തിലെ ധൈര്യശാലിയായ പെണ്‍കുട്ടിയാണ്. എല്ലാവര്‍ക്കും അവളുടെ ധൈര്യത്തെക്കുറിച്ച് പറയാന്‍ ഇപ്പോള്‍ നൂറ് നാവാണ്.

”ആശുപത്രി വിട്ട് വീട്ടിലേക്ക് വരുവാന്‍ ചെറിയ വിഷമം ഉണ്ട് എന്നാല്‍ എനിക്ക് പേടിയില്ല” രൂപാലിയുടെ വാക്കുകള്‍.