ജുഹുവിന് സമ്മാനവുമായി അക്ഷയ് കുമാര്‍
ജുഹു ബീച്ചിന് നടന്‍ അക്ഷയ് കുമാറിന്റെ സമ്മാനമായി പത്തു ലക്ഷം രൂപയുടെ മൊബൈല്‍ ശുചിമുറി. കഴിഞ്ഞയാഴ്ചയാണ് ശുചിമുറിക്കുള്ള ചെലവു വഹിക്കാന്‍ തയാറാണെന്ന് നടന്‍ ബിഎംസി കെ-വാര്‍ഡിന്റെ അഡീഷനല്‍ കമ്മിഷണറെ അറിയിച്ചത്. നാലു ദിവസം മുന്‍പ് വാഗ്ദാനം ചെയ്ത പണം കൈപ്പറ്റി ബിഎംസി ശുചിമുറി സ്ഥാപിച്ചു. ശുചിമുറി ഉപയോഗം സൗജന്യമാണെങ്കിലും പരിപാലനം ആരെങ്കിലും ഏറ്റെടുക്കാന്‍ തയാറായാല്‍ പേ ആന്‍ഡ് യൂസ് അടിസ്ഥാനത്തില്‍ കരാര്‍ നല്‍കാനാണ് ബിഎംസിയുടെ ഉദ്ദേശ്യം.

pic courtesy: Indian Express
ശുചിമുറിയില്ലാത്തവരുടെ ദൈന്യതയുടെ കഥ പറയുന്ന ‘ടോയ് ലെറ്റ് ഏക് പ്രേം കഥ’ എന്ന സിനിമയിലെ നായകനായ അക്ഷയയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവന്നത് ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്നയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബീച്ചില്‍ തുറസ്സായ സ്ഥലത്ത് വിസര്‍ജനം നടത്തുന്നതു മൂലമുള്ള പ്രയാസങ്ങള്‍ ട്വിങ്കിള്‍ ട്വീറ്റിയത്. രാവിലെ ബീച്ചിലെ പ്രഭാതസവാരിക്കിടെ തുറസ്സായ സ്ഥലത്ത് വിസര്‍ജിക്കുന്ന ഒരാളെ കണ്ടുമുട്ടിയതിന്റെ ബുദ്ധിമുട്ട് ചിത്രം സഹിതമാണ് ട്വിങ്കിള്‍ പോസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത പദ്ധതിയുടെ ഭാഗമായി നഗരം വെളിയിട വിസര്‍ജന മുക്തമെന്ന് ബിഎംസി പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴായിരുന്നു ഇത്. ട്വിങ്കിളിന്റെ പോസ്റ്റ് സജീവ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ബിഎംസിയുടെ അവകാശവാദത്തെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളാണ് ചുറ്റുമുള്ളുന്നതെന്നും ശുചിമുറി സൗകര്യമില്ലാത്ത പതിനായിരങ്ങള്‍ നഗരത്തിലുണ്ടെന്നും ധാരാളം പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.