India

വ്യോമസേനാ ഹെലികോപറ്ററിന് തീപിടിച്ചു

ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ വ്യോമസേനയുടെ എം.ഐ17  ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. ഹെലിപാഡില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് ദണ്ഡില്‍ ഇടിച്ചായിരുന്നു അപകടം. പൈലറ്റുള്‍പ്പെടെ ആറു പേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തിന്‍റെ യഥാര്‍ഥ കാരണം പരിശോധിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. നാലു തൊഴിലാളികളും മൂന്ന് ക്രൂ അംഗങ്ങളും അടക്കം ഏഴ് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

കേദാര്‍നാഥിലെ ഹെലിപാഡില്‍ നിന്ന് വെറും 20 മീറ്റര്‍  അകലത്തില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. ഹെലിപാഡിന് സമീപത്ത് കൂടെ പോകുന്ന ഇരുമ്പ് കേബിളിലുടക്കി ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. തീപിടിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡില്‍ ഇടിച്ചാണിറങ്ങിയതെന്ന് എസ് പി രുദ്രപ്രയാഗ് പറയുന്നു.