Kerala

താംബരം-കൊല്ലം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനാരംഭിച്ചു

വേനല്‍ അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് താംബരം-കൊല്ലം റൂട്ടില്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ റിസര്‍വേഷന്‍ ആരംഭിച്ചു.


താംബാരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.30നു കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് താംബരത്തേക്ക് കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.50ന് എത്തിച്ചേരും.