News

ദീര്‍ഘദൂര ബസുകളില്‍ നില്‍പ്പു യാത്ര: ചട്ടം ഭേദഗതി ചെയ്യുമെന്ന് ഗതാഗത മന്ത്രി

കെ.എസ്.ആർ.ടി.സി അതിവേഗ ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് നിർത്തലാക്കിയ ഹൈകോടതി ഉത്തരവ് മറികടക്കാൻ ചട്ടത്തിൽ ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. കോടതി ഉത്തരവ് മറികടക്കുന്നതിന് നിയമഭേദഗതി വരുത്താമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.

ഒരു നിശ്ചിത ശതമാനം യാത്രക്കാർക്ക് നിന്നു യാത്ര ചെയ്യാൻ അനുവദിക്കുന്ന തരത്തിലാണ് മോട്ടോർ വാഹന ചട്ടം ഭേദഗതി വരുത്തുക. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നില്‍പ്പ്  യാത്ര പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.  എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ബസ്സുകളിൽ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നതിനാണ് ഹൈക്കോടതി വിലക്ക്.

ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി ലക്ഷ്വറി ബസുകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണ്