Alerts

താജ്മഹല്‍ കാണാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: പ്രവേശനം മൂന്നു മണിക്കൂര്‍ മാത്രം

ഏപ്രില്‍ ഒന്ന് മുതല്‍ താജ്മഹലില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം മൂന്നു മണിക്കൂര്‍ മാത്രം.
പ്രണയത്തിന്‍റെ അനശ്വര സ്മാരകത്തില്‍ സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്‍റെ തീരുമാനം.
പുതിയ തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.
സന്ദര്‍ശകരെ നിയന്ത്രിക്കല്‍ സിഐഎസ്എഫിന് വലിയ തലവേദനയാണ്. അവധി ദിവസങ്ങളില്‍ അന്‍പതിനായിരത്തിലേറെപ്പേരാണ് താജ് മഹലില്‍ എത്തുന്നത്. പതിനഞ്ചു വയസിനു താഴെയുള്ളവര്‍ക്ക് ടിക്കറ്റ് വേണ്ടാത്തതിനാല്‍ അവരുടെ എണ്ണം കണക്കില്‍ വരുന്നുമില്ല.