News

യു. ടി. എസ് ഇനി ഐഫോണിലും

സബേര്‍ബന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ഉപയോഗിക്കുന്ന റെയില്‍വേയുടെ യുടിഎസ് (UTS) മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി ഐഫോണിലും.

2014ല്‍ പുറത്തിറക്കിയ ആപ് ഇതുവരെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നൊള്ളൂ. തിരക്കുള്ള ദിനങ്ങളില്‍ ക്യൂ നില്‍ക്കാതെ ടിക്കറ്റ് എടുക്കാം എന്നതായിരുന്നു ആപ് കൊണ്ടുള്ള ഗുണം.


http://itunes.apple.com/in/app/uts/id1357055366?mt=8 എന്ന ലിങ്കില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. റെയില്‍വേ വാലറ്റ് വഴി പണം അടയ്ക്കുന്ന് ആപ്പില്‍ ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാം. എസി ലോക്കല്‍ ട്രെയിന്‍ ടിക്കറ്റും ആപ് ഉപയോഗിച്ച് എടുക്കാമെന്നും പശ്ചിമ റെയില്‍വേ അറിയിച്ചു.