Middle East

ഒമാനില്‍ ഓണ്‍-അറൈവല്‍ വിസ നിര്‍ത്തലാക്കുന്നു

ഒമാനിലെത്തുന്ന ആളുകളുടെ എക്സ്പ്രസ്, ടൂറിസം വിസകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറിയെന്ന് മസ്കത്ത് വി​മാ​ന​ത്താ​വ​ള മാ​നേ​ജ്​​മെന്‍റ്​ ക​മ്പ​നി വ​ക്​​താ​വ്​ അ​റി​യി​ച്ചു. പു​തി​യ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ൽ ഒാ​ൺ അ​റൈ​വ​ൽ വി​സ ല​ഭി​ക്കു​ന്ന​തി​ന്​ താ​ൽ​ക്കാ​ലി​ക കൗ​ണ്ട​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇത് സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താം.

ഇ​ക്ക​ഴി​ഞ്ഞ 21 മു​ത​ലാ​ണ്​ ടൂ​റി​സ്​​റ്റ്, എ​ക്​​സ്​​പ്ര​സ്​ വി​സ​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും വി​സ അ​നു​വ​ദി​ക്കു​ന്ന​തും പൂ​ർ​ണ​മാ​യും ഒാ​ൺ​ലൈ​നാ​യി മാ​റി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. തുടര്‍ന്ന് ഒാ​ൺ​അ​റൈ​വ​ൽ വി​സ കൗ​ണ്ട​റു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ-​വി​സ​യു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ലെ നീ​ണ്ട ക്യൂ ​​ഴി​വാ​ക്കു​ന്ന​തി​നാ​യി ഇ-​വി​സാ ഗേ​റ്റു​ക​ളും സ്​​ഥാ​പി​ച്ചി​ട്ടുണ്ട്.

evisa.rop.gov.com എ​ന്ന വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന​യാ​ണ്​ ഇ-​വി​സ​ക്ക്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ​വളരെ എളുപ്പത്തില്‍ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്​ ഇ-​വി​സ​യെ​ന്ന്​ റൂ​വി ഗ്രേ​സ്​ ടൂ​ർ​സ്​ ആ​ൻ​ഡ്​​ ട്രാ​വ​ൽ​സി​ലെ അ​ബു​ൽ ഖൈ​ർ പ​റ​ഞ്ഞു. ഒ​റി​ജി​ന​ൽ വി​സ കൈ​വ​ശം വെ​ക്കേ​ണ്ടതിന്‍റെ​യും വി​സ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡെ​പ്പോ​സി​റ്റ്​ ചെ​യ്യേ​ണ്ട​തി​​ന്‍റെ​യോ ആ​വ​ശ്യം ഇ​തി​നില്ല. ​വിസ​യു​ടെ പ്രി​ൻ​റൗ​ട്ട്​ മാ​ത്രം മ​തി​യാ​കും. ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ തു​ട​ങ്ങി​ ചി​ല ക​മ്പ​നി​ക​ളി​ൽ തു​ട​ർ​ന്നു​വ​രു​ന്ന വി​സാ മെ​സേ​ജ്​ രീതി ഇ-​വി​സ​ക്കും ആ​വ​ശ്യ​മാ​യി വരും.