Aviation

വമ്പന്‍ ഓഫറുമായി എയര്‍ഏഷ്യ

രാജ്യത്തെ പ്രധാന വിമാനയാത്ര കമ്പനിയായ എയര്‍ ഏഷ്യ മെഗാ സെയില്‍സ് ഓഫര്‍ പ്രഖ്യാപിച്ചു. രാജ്യാന്തര യാത്രയ്ക്കുള്ള 1999 രൂപ മുതലും ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതലുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. മാര്‍ച്ച് 26 മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് ബുക്കിങ് ഏപ്രില്‍ 1 വരെ മാത്രമാണ് ഉണ്ടാവുക.

ഈ നിരക്കില്‍ ബുക്ക് ചെയ്ത ടിക്കറ്റുമായി ഒക്‌ടോബര്‍ ഒന്നു മുതല്‍ 2019 മേയ് 28 വരെ യാത്ര ചെയ്യാന്‍ സാധിക്കും. എയര്‍ ഏഷ്യയുടെ airasia.com വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.


ഈ ഓഫര്‍ പ്രകാരം കൊച്ചി-ബംഗ്ലൂരു ടിക്കറ്റിന് 879 രൂപയാണ്. അടിസ്ഥാന നിരക്കായ 849 രൂപയ്ക്ക് റാഞ്ചി-ഭുവനേശ്വര്‍ റൂട്ടില്‍ യാത്ര ചെയ്യാം. ഭുവനേശ്വര്‍ -കൊല്‍ക്കത്ത റൂട്ടില്‍ യാത്രനിരക്ക് 869 രൂപയാകും.

റാഞ്ചി, ജയപൂര്‍, വിശാഖപട്ടണം, ബംഗ്ലൂരു, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, ഹൈദ്രബാദ്, പുനെ, ഗുവാഹത്തി, കൊല്‍ക്കൊത്ത, ചെന്നൈ എന്നീ റൂട്ടുകളിലാണ് ആഭ്യന്തര സര്‍വീസ്.