News

ജലസംരക്ഷണത്തിന്‍റെ ആഫ്രിക്കന്‍ ടൂറിസം മാതൃക.

ജലക്ഷാമത്തില്‍ നട്ടം തിരിയുകയാണ് ദക്ഷിണാഫ്രിക്ക. കുടിവെള്ളത്തിനു പണി പലതും പയറ്റിയ അവര്‍ ഇപ്പോള്‍ ജലസംരക്ഷണ മാര്‍ഗങ്ങള്‍ തേടുന്നു. കുടിവെള്ളം കരുതലോടെ ഉപയോഗിക്കേണ്ടതിന്‍റെ നേര്‍ചിത്രങ്ങളാണ് ആഫ്രിക്കയുടെ വരള്‍ച്ചാ അതിജീവന ശ്രമങ്ങള്‍.
രാജ്യത്തെ വിനോദസഞ്ചാര മേഖലക്ക് വരള്‍ച്ച സൃഷ്ടിച്ച ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് ടൂറിസം മേഖല.
എസി യില്‍ നിന്ന് വരുന്ന വെള്ളമാണ് പല ഹോട്ടലുകളും തറ തുടയ്ക്കാന്‍ ഉപയോഗിക്കുന്നത്.ഭക്ഷണം കഴിക്കുമ്പോള്‍ ഒരേ സ്പൂണും കത്തിയും ഉപയോഗിക്കാന്‍ ഹോട്ടലുകാര്‍ അതിഥികളോട് ആവശ്യപ്പെടുന്നു. ഒന്നിലധികം ഉപയോഗിച്ചാല്‍ അവയും കഴുകേണ്ടിവരും എന്നതിനാലാണ് ഈ അഭ്യര്‍ത്ഥന. വിഭവങ്ങള്‍ പ്ലേറ്റില്‍ വിളമ്പുന്നതിന് പകരം മനോഹര ചിത്രം ആലേഖനം ചെയ്ത ഡിസ്പോസിബിള്‍ കാര്‍ഡിലാണ് നല്‍കുന്നത്. ഇതുവഴി പ്ലേറ്റ് കഴുകുന്ന വെള്ളം ലാഭിക്കാം.


ചില ഹോട്ടലുകള്‍ കുളിക്കുന്നതും കഴുകുന്നതുമായ മലിനജലം ടാങ്കുകളില്‍ ശേഖരിച്ച് ടോയ്ലറ്റ് ഫ്ലഷ് ചെയ്യാന്‍ ഉപയോഗിക്കുന്നു. ജലം കരുതലോടെ ഉപയോഗിക്കാന്‍ അവര്‍ അതിഥികളോടും ആവശ്യപ്പെടുന്നു. ടോയ്ലറ്റ് ഫ്ലഷ് ചെയ്യുമ്പോള്‍ പകുതി വെള്ളം ഉപയോഗിക്കാനും പറയുന്നുണ്ട്. ബാറുകളില്‍ ഗ്ലാസ് ഇല്ലാതെ മദ്യപിക്കുന്നവര്‍ക്ക് ബില്ലില്‍ കുറവുണ്ട്.

ഗോള്‍ഫ് ക്ലബ്ബുകളില്‍ മഴവെള്ള കൊയ്തിലൂടെ സംഭരിച്ച ജലം ഉപയോഗിക്കണം.അല്ലങ്കില്‍ മലിന ജലം സംസ്കരിച്ച് ഉപയോഗിക്കണം. ഇങ്ങനെ പലതരത്തിലും ദക്ഷിണാഫ്രിക്ക നമുക്കും മുന്നറിയിപ്പ് തരുന്നു. ജലം അമൂല്യമാണ്, പാഴാക്കരുത്.