Tech

bff പച്ച ആയാല്‍ ഫേസ്ബുക്ക് അക്കൌണ്ട് സുരക്ഷിതമോ?

ഫേസ്ബുക്കില്‍ വൈറല്‍ ആവുകയാണ് നിങ്ങളുടെ അക്കൌണ്ട് സുരക്ഷിതമോ എന്നറിയാന്‍ bff എന്നടിക്കൂ എന്ന പോസ്റ്റുകള്‍. bff എന്നടിച്ചാല്‍ അത് പച്ച നിറത്തിലായാല്‍ അക്കൌണ്ട് സുരക്ഷിതമെന്നും പോസ്റ്റുകളിലുണ്ട്. പലരും കമന്റായി പോസ്റ്റിനു താഴെ ഇത് പരീക്ഷിക്കുന്നുമുണ്ട്. ഫേസ്ബുക്ക് അക്കൌണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരങ്ങള്‍ക്കിടെ bff പരീക്ഷണ പോസ്റ്റുകള്‍ വ്യാപകമാവുകയാണ്

സംഭവം സത്യമോ?
വ്യാജം. best friends forever എന്നതിന്‍റെ ചുരുക്കെഴുത്താണ് bff. നിരവധി വാക്കുകള്‍ക്ക് നിറംമാറ്റം ഫേസ്ബുക്ക് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നടപ്പാക്കിയിരുന്നു. മലയാളത്തില്‍ ഉമ്മ, അഭിനന്ദനം തുടങ്ങിയ വാക്കുകള്‍ക്ക് ഈ നിറംമാറ്റം ഉണ്ട്. ചെറിയ അനിമെഷനും ഈ നിറം മാറുന്ന വാക്കുകള്‍ക്കൊപ്പം വരും. അത് കൊണ്ട് bff എന്നെഴുതി നിറം മാറാത്തവരും വിഷമിക്കേണ്ട. അക്കൌണ്ട് സുരക്ഷിതം തന്നെ. നിങ്ങളുടെ ഫേസ്ബുക്കോ ബ്രൌസറോ അപ്ഡേറ്റ് ചെയ്യാത്തത് കൊണ്ടാകാം നിറം മാറാത്തത്. അല്ലെങ്കില്‍ നിറം മാറ്റ പരീക്ഷണം നിങ്ങളുടെ എഫ്ബി അക്കൌണ്ടില്‍ വന്നിട്ടുണ്ടാവില്ല. അക്കൌണ്ട് വിവരം സുരക്ഷിതമല്ലന്നു തോന്നിയാല്‍ bff എന്നടിച്ചു സമയം കളയാതെ നിങ്ങളുടെ പ്രൊഫൈലിന്‍റെ  സെറ്റിങ്ങ്സില്‍ Security and login എന്നത് പരിശോധിക്കുക. ഇതില്‍ നിങ്ങളുടെ നെറ്റിന്‍റെ  ഐപി അഡ്രസിനോട് മാച്ച് ആവാത്ത ഐ പി നമ്പര്‍ കണ്ടാല്‍ മാത്രം  പേടിച്ചാല്‍ മതി.അല്ലാതെ കമന്റിന്റെ നിറം കണ്ട് പ്രൊഫൈല്‍ ഹാക്ക് ആയോ എന്നറിയാന്‍ പറ്റില്ല