Middle East

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കൈകോര്‍ത്ത്‌ ഖ​ത്ത​റും കു​വൈ​ത്തും

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച​യും വി​ക​സ​ന​വും ല​ക്ഷ്യ​മാ​ക്കി ഖ​ത്ത​ർ ടൂ​റി​സം അ​തോ​റി​റ്റിയും കു​വൈ​ത്ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​വും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ ടൂ​റി​സം അ​തോ​റി​റ്റി ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ ഹ​സ​ൻ അ​ൽ ഇ​ബ്റാ​ഹീ​മും കു​വൈ​ത്ത് ടൂ​റി​സം  അ​ണ്ട​ർ​ സെ​ക്ര​ട്ട​റി ജാ​സിം അ​ൽ ഹ​ബീ​ബും കു​വൈ​ത്ത് സി​റ്റി​യി​ലെ ടൂ​റി​സം വ​കു​പ്പ് ആ​സ്​​ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ഖ​ത്ത​റി​നും കു​വൈ​ത്തി​നും ഇ​ട​യി​ലു​ള്ള സ​ഹ​ക​ര​ണം പ്ര​ത്യേ​കി​ച്ചും വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​ക്കാ​ൻ ഈ ​ക​രാ​ർ കൂ​ടു​ത​ൽ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ഹ​സ​ൻ അ​ൽ ഇ​ബ്റാ​ഹിം പറഞ്ഞു. ഖ​ത്ത​ർ ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തി​ൽ കു​വൈ​ത്തി​ന് പ്ര​ത്യേ​ക സ്​​ഥാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ ആ​സൂ​ത്ര​ണ​വും വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​ഭ​വ സ​മ്പ​ത്തും വി​വ​ര​ങ്ങ​ളും കൈ​മാ​റു​ന്ന​തി​ലൂ​ടെ ഖ​ത്ത​റി​നും കു​വൈ​ത്തി​നും ഇ​ട​യി​ൽ ദീ​ർ​ഘ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​കാന്‍ സാധ്യതയുണ്ട്.

ധാ​ര​ണാ​പ​ത്ര​ത്തിെ​ൻ​റ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​വ​ധി​ക്കാ​ലം ആ​സ്വ​ദി​ക്കാ​ൻ ഖ​ത്ത​ർ–​കു​വൈ​ത്ത് പൗ​ര​ന്മാ​രെ ക്ഷ​ണി​ക്കു​ക​യും ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യു​ക്ത​മാ​യി ടൂ​റി​സം മേ​ഖ​ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും. വിനോദ സഞ്ചാര മേഖലയില്‍ കൂ​ടു​ത​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കും.