News

മാലിയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

45 ദിവസങ്ങൾ നീണ്ട മാലിയിലെ അടിയന്തരാവസ്ഥ പ്രസിഡന്‍റ്  അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം പിൻവലിച്ചു. മുൻ പ്രസിഡന്‍റ്   മുഹമ്മദ് നഷീദ് അടക്കം ഒമ്പത് പേരെ ജയിൽമോചിതരാക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അ​ടി​യ​ന്ത​രാ​വ​സ്​​ഥ നി​ല​വി​ൽ​ വ​ന്ന​തോ​ടെ ആ​രെ​യും മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ത​ട​ങ്ക​ലി​ലി​ടാ​ൻ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്​ അ​ധി​കാ​രം ല​ഭി​ച്ചിരുന്നു. സംശയമുള്ള ആരെയും അറസ്​റ്റ്​ ചെയ്യാനും അധികാരം നൽകിയിരുന്നു.

മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ്​ അ​ട​ക്ക​മു​ള്ള​വ​രെ വി​ചാ​ര​ണ ചെ​യ്യു​ന്ന ന​ട​പ​ടി ഭ​ര​ണ​ഘ​ടനാ​ വി​രു​ദ്ധ​മാ​ണെ​ന്നാണ്​ സു​പ്രീം​കോ​ട​തി വി​ധി​ച്ച​ത്. ജ​യി​ലി​ൽ ക​ഴി​യു​ന്ന ഒ​മ്പ​ത്​ പാ​ർ​ല​മെന്‍റ്​ അം​ഗ​ങ്ങ​ളെ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്​​തു. വി​ധി ന​ട​പ്പാ​ക്കി​യാ​ൽ പാ​ർ​ല​മെന്‍റി​ൽ യ​മീ​ൻ സ​ർ​ക്കാ​റി​​ന്‍റെ ഭൂ​രി​പ​ക്ഷം ന​ഷ്​​ട​പ്പെ​ടു​മെ​ന്ന​തി​നാ​ലാ​ണ്​ അ​ദ്ദേ​ഹം ഉ​ത്ത​ര​വ്​ പാ​ലി​ക്കാ​ൻ വി​സ​മ്മ​തി​ച്ചിരുന്നത്.

കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ​ത്തി​നു​ പു​റ​മെ അ​ന്താ​രാ​ഷ്​​ട്ര​ സ​മൂ​ഹ​വും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ബ്​​ദു​ല്ല യ​മീ​ൻ വ​ഴ​ങ്ങി​യി​​ല്ല. ര​ണ്ടാം ത​വ​ണ​യാ​ണ്​ അ​ബ്​​ദു​ല്ല യ​മീ​ൻ അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ത​നി​ക്കെ​തി​രെ വ​ധ​ശ്ര​മം ന​ട​ന്ന​താ​യി പ​റ​ഞ്ഞ്​ 2015 നവം​ബ​റി​ൽ സ​മാ​ന​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.