Middle East

മസ്കത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇ-വിസ ഗേറ്റുകള്‍

മസ്കത്ത് അന്താരാഷ്‌ട്ര വിമാനത്താവള ടെര്‍മിനലില്‍ ഇ-വിസ ഗേറ്റുകള്‍ ഒരുക്കിയതായി ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത അല്‍ മഹ്റൂഖി അറിയിച്ചു. വിമാനത്താവളത്തിലെ നീണ്ട ക്യൂവില്‍ നിന്ന് രക്ഷപ്പെടാന്‍ സഞ്ചാരികള്‍ ഇ-വിസ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും അണ്ടര്‍ സെക്രട്ടറി നിര്‍ദേശിച്ചു.

വി​സ ഒാ​ൺ അ​റൈ​വ​ൽ സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ങ്കി​ലും വി​സാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഓൺ​ലൈ​നി​ൽ പൂര്‍ത്തിയാക്കിയാല്‍ ഇമിഗ്രേഷനിലെ തിരക്കുകളില്‍ നിന്ന് മോചനം ലഭിക്കും.  ഈ മാസം 21 മുതല്‍ മസ്കത്തിലേയ്ക്കുള്ള ടൂറിസ്റ്റ് വിസകള്‍ക്കും എക്സ്പ്രസ് വിസകള്‍ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. http://evisa.gov.om എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ഇ-​വി​സ​ക്ക്​ അ​പേ​ക്ഷി​ക്കാം.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ്​ സ്​​പോ​ൺ​സ​റി​ല്ലാ​തെ​യു​ള്ള ഇ-​വി​സ ല​ഭ്യ​മാ​വു​ക. ടൂ​ർ ഒാ​പ​റേ​റ്റ​ർ​മാ​ർ​ക്കും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്കും ത​ങ്ങ​ളു​െ​ട ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഇൗ ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​മെ​ന്നും അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. പു​തി​യ മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ളം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ 13 ശ​ത​മാ​നം അ​ധി​ക സ​ഞ്ചാ​രി​ക​ളെ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.