Kerala

ഇവിടം സ്വര്‍ഗമാണ്:മികച്ച ശുദ്ധവായു കേരളത്തില്‍


രാജ്യത്തെ വായു ഗുണനിലവാരസൂചികയില്‍ വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട 26ആണ്.ജില്ലയിലെ കണക്ക്. ഗുണനിലവാരസൂചികയില്‍ 60 വരെ സുരക്ഷിത മേഖലയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണം തൃശ്ശൂര്‍ ജില്ലയിലാണ്. മലിനീകരണം 60ല്‍ കൂടുതല്‍ രേഖപെടുത്താത്ത ഏക സംസ്ഥാനം കേരളമാണ്. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് ഇന്ത്യ 2016ലെ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മെച്ചമാണ്.280 നഗരങ്ങളിലെ വായുവിലെ വിഷകണമായ പി.എം 10ന്റെ തോത് അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍

മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ തൃശ്ശൂര്‍,വയനാട്, കൊച്ചി,കോഴിക്കോട് എന്നിവടങ്ങളില്‍ മലിനീകരണം വര്‍ധിച്ചു. ആലപ്പുഴ, കോട്ടയം,മലപ്പുറം, പാലക്കാട് എന്നിവടങ്ങളില്‍ കുറയുകയും ചെയ്യും. ഓരോ ജില്ലയിലെയും പ്രധാന നഗരത്തിലെ മലിനീകരണം പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇന്ത്യല്‍ ഏറ്റവും കൂടുതല്‍ വായൂമലിനീകരണമുള്ളത് ഡല്‍ഹിയിലാണ്. മലിനകണങ്ങളുടെ അളവ് അനുവദീയമായതിലും അഞ്ചിരട്ടിയിലധികമാണ് രാജ്യതലസ്ഥാനത്ത്. കണക്കനുസരിച്ച് 2010 മുതല്‍2015 വരെ ഇന്ത്യയിലെ വായൂമലിനീകരണം 13 ശതമാനം കൂടി. ഇക്കാലയളവില്‍ ഇന്ത്യയെക്കാള്‍ വലിയ വ്യാവസായിക രാജ്യമായ ചൈനയില്‍ മലിനീകരണം 17 ശതമാനം കുറഞ്ഞു.