Destinations

നീലക്കുറിഞ്ഞി പൂക്കാറായി: തയ്യാറെടുത്ത് മൂന്നാര്‍

പണ്ട്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വിസ്മയം വരവായി. പൂക്കള്‍ നിറഞ്ഞ നീലപ്പരവതാനി വിരിക്കാന്‍ മൂന്നാറിലെ മലമടക്കുകളും ഒരുങ്ങി.

നീലക്കുറിഞ്ഞി കാഴ്ചകള്‍ക്ക് വ്യത്യസ്ത പാക്കേജുകളാണ് വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുന്നോട്ടു വെയ്ക്കുന്നത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് നീലക്കുറിഞ്ഞി സീസണ്‍.

നിയന്ത്രണങ്ങള്‍ 
നീലക്കുറിഞ്ഞി സീസണില്‍ സ്വകാര്യവാഹനങ്ങള്‍ മൂന്നാര്‍ ടൗണില്‍ നിന്നും ഇരവികുളം പാര്‍ക്ക് ഭാഗത്തേക്ക് അനുവദിക്കില്ല.സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ അവ നിശ്ചിത പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെനിന്നും കെഎസ്ആര്‍ടിസി,ഡിടിപിസി വാഹനങ്ങളില്‍ ഇരവികുളം പാര്‍ക്കിലുള്ള ചെക്ക് പോസ്റ്റില്‍ എത്തണം.തുടര്‍ന്ന്‍ വനം വകുപ്പ് വാഹനങ്ങളിലാണ് പാര്‍ക്കിലേക്ക് പോകേണ്ടത്.ഇതേ നിലയിലാകും തിരിച്ചെത്തേണ്ടതും.
കഴിഞ്ഞ നീലക്കുറിഞ്ഞി സീസണിലെ സന്ദര്‍ശകത്തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍.നീലക്കുറിഞ്ഞി സീസണുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തകര്‍പ്പന്‍ പ്രചാരണം
കുറിഞ്ഞി സീസണെ ലോക ടൂറിസം മാപ്പില്‍ ഉറപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയാകും പ്രധാന പ്രചാരണം.ടൂറിസം വെബ്സൈറ്റിലേക്കും യു ട്യൂബ് ചാനലിലേക്കും കുറിഞ്ഞിയെക്കുറിച്ച് വിവരങ്ങള്‍ തേടുന്ന പത്തു ലക്ഷം പേരെ എത്തിക്കുകയാണ് ലക്‌ഷ്യം.ഇതിനായി 64ലക്ഷം രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്.

തയ്യാറെടുപ്പുകള്‍ 
നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഇത്തവണ മുന്‍കൂട്ടി നടപടി തുടങ്ങി. മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.വാഹന നിയന്ത്രണം, പാര്‍ക്കിംഗ്,മാലിന്യ നിര്‍മാര്‍ജനം, ശുചിമുറി സൗകര്യം വര്‍ധിപ്പിക്കല്‍,ദുരന്ത നിവാരണ നടപടികള്‍,റോഡ്‌ അറ്റകുറ്റപ്പണികള്‍,ആശുപത്രി സൗകര്യം വര്‍ധിപ്പിക്കല്‍,നീലക്കുറിഞ്ഞി സംരക്ഷണം എന്നിവയ്ക്ക് നടപടി തുടങ്ങി.ഇവിടുത്തെ അടിസ്ഥാനസൗകര്യ വികസനത്തിന്‌ മൂന്നാര്‍ വൈല്‍ഡ് ഡിവിഷന് 88ലക്ഷം രൂപ അനുവദിച്ചു. ഇങ്ങനെ മൂന്നാറില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചു വരുന്നു. നീലക്കുറിഞ്ഞി കാലത്തേക്ക് കണ്‍തുറക്കാന്‍.