Kerala

പുറ്റിങ്ങൽ ക്ഷേത്രത്തിലെ പുതിയ സ്റ്റേജ് തകർന്നു, നിരവധി പേർക്ക് പരിക്ക്

കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് തകർന്നു, നിരവധി പേർക്ക് പരിക്ക്. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് കോൺക്രീറ്റ് നടക്കുന്നതിനിടെ തകർന്നു വീണു. എട്ടു പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷപ്പെടുത്തിയ എട്ടുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെട്ടിടത്തിൻറെ കോൺക്രീറ്റ് പണികൾ നടത്തി തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ന് രാവിലെ മടങ്ങിപ്പോയതിനാൽ വലിയ അപകടം ഒഴിവായി.