Festival and Events

ഗ്രാമിയില്‍ തിളങ്ങി ബ്രൂണോ മാഴ്‌സ്


2017ലെ മികച്ച ഗാനം, ആല്‍ബം, റെക്കോര്‍ഡ്, എന്നീ മൂന്ന് പ്രധാനപ്പെട്ട പുരസ്‌ക്കാരങ്ങള്‍ അടക്കം ആറു പുരസ്‌ക്കാരങ്ങളുമായി ഗ്രാമിയില്‍ തിളങ്ങി ബ്രൂണോ മാഴ്‌സ്. ആര്‍ ബി വിഭാഗത്തിലെ ഗാനം, ആല്‍ബം, പെര്‍ഫോമന്‍സ് പുരസ്‌കാരങ്ങളും, മാഴ്‌സിന്റെ ’24കെ മാജിക്’ ആല്‍ബത്തിനും റെക്കോര്‍ഡിനുമുള്ള പുരസ്‌കാരങ്ങളും, ‘ദാറ്റ് വാട്ട് ഐ ലൈക്..’ മികച്ച ഗാനത്തിനുമുള്ള പുരസ്‌ക്കാരവുമാണ് നേടിയത്.


ദ് റെക്കോര്‍ഡിങ്ങ് അക്കാദമി നല്‍കുന്ന അറുപതാമത് ഗ്രാമി പുരസ്‌ക്കാരച്ചടങ്ങ് നടന്നത് മാഡിസണ്‍ സ്‌ക്വര്‍ ഗാര്‍ഡനിലാണ്. അലൈസിയ കാരയാണ് മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ടിസ്റ്റ് പുരസ്‌കാരം നേടിയത്. ഹമ്പിള്‍ എന്ന ഗാനത്തിന് ബെസ്റ്റ് റാപ് പെര്‍ഫോമന്‍സിനും ലോയല്‍റ്റി എന്ന ഗാനത്തിന് ബെസ്റ്റ് റാപ്/സങ്ങ് പുരസ്‌ക്കാരവുമാണ് കെന്‍ഡ്രിക് ലാമര്‍ നേടിയത്. 84 വിഭാഗങ്ങളിലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.