Fashion

ലക്ഷ്മി മേനോന്‍ ദക്ഷിണേന്ത്യന്‍ സുന്ദരി

കൊച്ചി: കേരളത്തിന്‍റെ ലക്ഷ്മി മേനോന്‍ മിസ് സൗത്ത് ഇന്ത്യ. തമിഴ് നാട്ടിലെ ശ്രിഷയും ദശരയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു.

തൃശൂര്‍ സ്വദേശിയാണ് 23കാരി ലക്ഷ്മി.മിസ്‌ കേരള ഫിറ്റ്‌നസ് ആന്‍ഡ്‌ ഫാഷന്‍ റണ്ണര്‍ അപ്പായിരുന്നു.എംജി സര്‍വകലാശാല ഇംഗ്ലിഷ് പദ്യം ചൊല്ലലില്‍ ജേതാവായിട്ടുണ്ട്.
മോഡലും അഭിനേത്രിയുമായ വാണിശ്രീ ഭട്ട്, സിനിമാതാരം രാജീവ് പിള്ള,ഉമാ റിയാസ് ഖാന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.

നവ്യ ആന്‍ അബ്രഹാമാണ് മിസ് ക്വീന്‍ കേരള.മിസ്‌ ടാലന്റ്,മിസ് സോഷ്യല്‍ മീഡിയ വിഭാഗങ്ങളില്‍ കേരളത്തിന്‍റെ സമൃദ്ധ സുനില്‍കുമാര്‍ ജേതാവായി.പെഗാസസ് ആയിരുന്നു സംഘാടകര്‍.