Middle East

യുഎഇ പ്രസിഡന്‍റിന്‍റെ മാതാവ് മരിച്ചു. മൂന്നു ദിവസത്തെ ദു:ഖാചരണം

Pic.courtesy: khaleej times

അബുദാബി :യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മാതാവ് ഷേഖ് ഹെസാ ബിന്‍ത് മുഹമ്മദ്‌ അല്‍ നഹ്യാന്‍ അന്തരിച്ചു.പ്രസിഡന്‍ഷ്യല്‍ മന്ത്രാലയം മരണവിവരം സ്ഥിരീകരിച്ചു.മൂന്നു ദിവസത്തേക്ക് യുഎഇയില്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.ഭര്‍ത്താവ് ഷേഖ് സയദ് ബിന്‍ സുല്‍ത്താന്‍ യുഎഇയുടെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു.


അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.നഹ്യാന്‍ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്ന് ദുബൈ ഭരണാധികാരി ഷേഖ് മൊഹമ്മദ്‌ ബിന്‍ റാഷിദ് പറഞ്ഞു.