Aviation

വേഗമാകട്ടെ..ടിക്കറ്റുകള്‍ പരിമിതം

PIic.courtesy:tripsavvy.com

ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ വിമാനകമ്പനികളുടെ ഓഫറുകള്‍ തീരാന്‍ ഇനി പരിമിത ദിവസങ്ങള്‍. വേഗം ടിക്കറ്റ് എടുക്കൂ. കുറഞ്ഞനിരക്കില്‍ ആകാശയാത്ര ഉറപ്പാക്കൂ.വിവിധ വിമാനകമ്പനികളുടെ ഓഫറുകള്‍ ഇങ്ങനെ :

ഇന്‍ഡിഗോ

തെരഞ്ഞെടുത്ത റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് നികുതിയടക്കം 749 രൂപ മാത്രം. ഈ മാസം 22ന് തുടങ്ങിയ ഓഫര്‍ 29വരെയുണ്ട്. 22 മുതല്‍ ഏപ്രില്‍ 15 വരെ യാത്ര ചെയ്യാമെന്നാണ് വാഗ്ദാനം. പുറപ്പെടേണ്ട തീയതിക്ക് എട്ടു ദിവസം മുന്‍പെങ്കിലും ബുക്ക് ചെയ്തിരിക്കണം.

സ്പൈസ് ജെറ്റ്

സ്പൈസ് ജെറ്റ് ഓഫര്‍ ബുക്കിംഗ് സമയപരിധി തീര്‍ന്നു. ആഭ്യന്തര വിമാനടിക്കറ്റ് 769 രൂപ,വിദേശ വിമാന ടിക്കറ്റ് 2469രൂപ എന്നിങ്ങനെയായിരുന്നു വാഗ്ദാനം. ഇക്കൊല്ലം ഡിസംബര്‍12 വരെ യാത്ര ചെയ്യാനാകും.എസ്ബിഐ കാര്‍ഡ് ഉപയോഗിച്ക് ബുക്ക് ചെയ്തവര്‍ക്ക് അധിക കിഴിവും ചെക്ക് ഇന്നില്‍ മുന്‍ഗണനയും ഉണ്ടാകും.

ഗോ എയര്‍

ഓഫര്‍ ജനുവരി 28വരെ മാത്രം. മാര്‍ച്ച് 1 മുതല്‍ ഡിസംബര്‍ 31 വരെ 726രൂപക്ക് പറക്കാം.ഗോ എയര്‍ മൊബൈല്‍ ആപ് വഴി ബുക്ക് ചെയ്‌താല്‍ പിന്നെയും ഇളവുണ്ട്.