Hotels

റൊണാള്‍ഡോയുടെ ഏഴാം കിക്ക് ഹോട്ടലില്‍

Pic.courtesy; youtube.com

ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഹോട്ടല്‍ ബിസിനസിലേക്ക് കടക്കുന്നു. ആഫ്രിക്കയിലെ മൊറോക്കയിലാണ് റൊണാള്‍ഡോയുടെ ആദ്യ ഹോട്ടല്‍.
റൊണാള്‍ഡോയും പോര്‍ച്ചുഗലിലെ വലിയ ഹോട്ടല്‍ ശൃംഖലയായ പെസ്റ്റാന ഗ്രൂപ്പുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത് . പെസ്റ്റാന  ഗ്രൂപ്പ് ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ജോസ് റോക്വിറ്റെയാണ് ഇക്കാര്യം അറിയിച്ചത്.
ദി പെസ്റ്റാന  സിആര്‍7 ലൈഫ് സ്റ്റൈല്‍ ഹോട്ടല്‍സ് എന്നാണ് പുതിയ സംരഭത്തിനു പേര്. സിആര്‍ എന്നാല്‍ ക്രിസ്റ്റ്യന്‍ റൊണാള്‍ഡോ. 7 റൊണാള്‍ഡോയുടെ ജേഴ്സി നമ്പരും.

Pic.courtesy:elsalvador.com

മൊറോക്കോയിലെ മരാകെക്കിലാണ് ഹോട്ടല്‍ വരുന്നത്. പദ്ധതിയുമായി സഹകരിക്കാന്‍ സന്തോഷമേയുള്ളൂയെന്ന് റോക്വിറ്റോ പറഞ്ഞു.
മൊറോക്കോയിലെ ഹോട്ടലില്‍ 168 മുറികളും രണ്ടു റസ്റ്റോറന്ടുകളും ഒരു ബിസിനസ് സെന്‍ററും ഫിറ്റ്‌നസ് സെന്‍ററും നീന്തല്‍ക്കുളവും സ്പായും ഉണ്ടാകും.

Pic.cportesy:elsalvador.com

ജന്മസ്ഥലമായ മാല്‍ഡീരിയാ ദ്വീപിലും പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലും റൊണാള്‍ഡോയുടെ സിആര്‍ 7 ഹോട്ടലുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. സ്പെയിനിലും ന്യൂയോര്‍ക്കിലും ഉടന്‍ തുറക്കും.