Aviation

കണ്ണൂര്‍-തിരുവനന്തപുരം 2099രൂപ, കൊച്ചിക്ക്‌ 1399

ന്യൂഡല്‍ഹി: കണ്ണൂരില്‍ നിന്ന് ഉഡാന്‍ പദ്ധതിയില്‍ പറന്നുയരുക എട്ടിടത്തേക്കുള്ള വിമാനങ്ങള്‍.എട്ടിടത്തേക്കും  ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തും . രണ്ടിടത്തേക്ക് സ്പൈസും.
സാധാരണക്കാര്‍ക്ക് വിമാനയാത്ര പ്രാപ്യമാക്കുകയാണ് ഉഡാന്‍ പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയാണ് ഉഡാന്‍.

ബംഗലൂരു, ചെന്നൈ,കൊച്ചി,മുംബൈ,ഗോവ,ഡല്‍ഹിക്ക് സമീപം ഹിന്‍റണ്‍ ,ഹൂബ്ലി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കണ്ണൂരില്‍ നിന്നും ഉഡാന്‍ വിമാന സര്‍വീസുകള്‍.
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാകും വിമാന സര്‍വീസുകള്‍.
കണ്ണൂര്‍ -തിരുവനന്തപുരം വിമാനയാത്രാ നിരക്ക് 2099 രൂപയായിരിക്കും .കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് 1399 രൂപയും.ഗോവയിലേക്ക് പരമാവധി നിരക്ക് 2099 രൂപയായിരിക്കും. ആറുമാസത്തിനകം വിമാനങ്ങള്‍ സര്‍വീസ് തുടങ്ങണം.